കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. Content Highlights: Bomb Blast, RSS Office







