മനുഷ്യക്കടത്ത് കേസിലുൾപ്പെട്ട് മടങ്ങിയെത്തിയവരോട് സഹായം അഭ്യർഥിച്ച് കുവൈറ്റിൽ കുടുങ്ങിയ മലയാളിസ്ത്രീകൾ. നാട്ടിൽ തിരിച്ചെത്തിയ തൃക്കാക്കര സ്വദേശിനിയോട് ഫോണിലൂടെ രണ്ടുപേർ സഹായം അഭ്യർഥിച്ചു… അതേസമയം, മുഖ്യപ്രതി മജീദിനെ കേരളത്തില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം… തൃക്കാക്കര സ്വദേശിനിയോടൊപ്പം ഒരേവിമാനത്തിൽ കുവൈറ്റിലേക്ക് പോയവരാണ് സഹായത്തിനായി ബന്ധപ്പെട്ടത്. അടിമകളായി ജോലി ചെയ്യുകയാണെന്നും, ഭയം കൊണ്ടാണ് പരാതിപ്പെടാത്തതെന്നും ഇവർ തൃക്കാക്കര സ്വദേശിനിയോട് […]







