ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നിയമം ശക്തമാക്കും. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായിട്ടുള്ള നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. പൊലീസുകാരനും തലക്ക് കുത്തേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ […]