മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ഉറങ്ങി; ഗുജറാത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉറങ്ങിപ്പോയ ഉദ്യോഗസ്ഥന് സസ്പെന്ഷന്. കച്ച് ജില്ലയിലെ ഭുജ് മുനിസിപ്പാലിറ്റി ചീഫ് ഓഫിസര്‍ ജിഗര്‍ പട്ടേലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. സംസ്ഥാന നഗര വികസന, നഗര ഭവന വകുപ്പാണ് നടപടിയെടുത്തത്. ഗുജറാത്ത് സിവില്‍ സര്‍വീസ് റൂള്‍സ് (അച്ചടക്കവും അപ്പീലും) 1971 ലെ 5(1)(എ) പ്രകാരമാണ് […]