കേരളസംഘത്തിന്റെ വിദേശ പര്യടനം നടത്തിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് വിദേശയാത്ര നടത്തിയതെന്നും യാത്രകൊണ്ട് പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമുണ്ടായതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശപര്യടനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി മറുപടിയുമായി എത്തിയത്. ഫിന്‍ലെന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സംഘം പര്യടനം നടത്തിയത്. പഠന […]