ആഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ വടക്കുപടിഞ്ഞാറന് മേഖലകളില് നിന്ന് 2,80,000ത്തിലധികം പേര് പലായാനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിക്കുന്നു. ബാഷര് അല് അസദ് സര്ക്കാരിനെതിരെ ഭീകരസംഘടനയായ ഹയാത്ത് തഹ്രീര് അല് ഷാമിന്റെ നേതൃത്വത്തില് സായുധ കലാപം രൂക്ഷമാകുന്നതിനിടെയാണ് ജനങ്ങളുടെ കൂട്ടപ്പലായനം. ‘വര്ധിച്ചുവരുന്ന അക്രമത്തെത്തുടര്ന്ന് വടക്കുപടിഞ്ഞാറന് സിറിയയില് ദിവസങ്ങള്ക്കുള്ളില് 280,000-ത്തിലധികം ആളുകള് പിഴുതെറിയപ്പെട്ടു.’ ഐക്യരാഷ്ട്രസഭ എക്സ് പോസ്റ്റില് അറിയിച്ചു. […]