ബ്രിട്ടണില്‍ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ പ്രധാനമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ ബോറിസ് ജോണ്സണ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. വ്യഴാഴ്ച്ച വൈകീട്ടോടെ രാജിവെക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ബോറിസ് ജോണ്‍സണില്‍ അവിശ്വാസം പ്രകടിപ്പിച്ച് ഒന്നിലധികം മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് ടോറി സര്‍ക്കാരില്‍ പ്രതിസന്ധി ഉണ്ടായത്. കഴിഞ്ഞ രണ്ട് മണിക്കൂറില്‍ എട്ട് മന്ത്രിമാരാണ് […]