ചൈനയിൽ അടിയന്തരാവസ്ഥ!!!! ചികിത്സയോ വാക്സിനോ ഇല്ലാത്ത അതിവേഗം വ്യാപിക്കുന്ന പുതിയ വൈറസ്
ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത പുതിയ വൈറസ് ചൈനയില്‍ അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്.ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് അഥവാ എച്ച്എംപിവി ആണ് അതിവേഗം പടരുന്നത് .ഇതിനെ തുടർന്ന് ആശുപത്രികള്‍ നിറയുന്നുവെന്നും, ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നുമുള്ള വാർത്തകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈക്കാര്യങ്ങള്‍ ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
ഇൻഫ്ലുവൻസ എ, എച്ച്എംപിവി, മൈകോപ്ലാസ്മ ന്യൂമോണിയ, കോവിഡ് -19 എന്നിവയുള്‍പ്പെടെ ഒന്നിലധികം വൈറസുകളുടെ വർദ്ധനവ് ചൈന നേരിടുന്നതയാണ് പറയപ്പെടുന്നത് . വർദ്ധിച്ചുവരുന്ന ന്യുമോണിയയും ‘വൈറ്റ് ലങ്സ് ‘ രോഗവും മൂലം കുട്ടികളുടെ ആശുപത്രികൾ നിറയുകയാണെന്നും മരണ നിരക്ക് വർധിച്ചുവെന്നും ഒരു എക്സ് ഉപയോക്താവ് തന്റെ അക്കൗണ്ടിൽ കുറിച്ചിട്ടുണ്ട്
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടല്‍ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇത് ബാധിച്ച ചിലരില്‍ ചിലരില്‍ കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാവും.ചിലർക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങള്‍ മാത്രമേയുണ്ടാവൂ.
നിലവില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല.അതിനാല്‍ തന്നെ പകരുന്നത് തടയാനുള്ള മുൻകരുതലുകള്‍ എടുക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല.നിലവില്‍ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. ചുമയ്ക്കുമ്ബോഴോ തുമ്മുമ്ബോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട് . ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉയരാനിടയുണ്ട്. ശ്വസന സംബന്ധമായ രോഗങ്ങള്‍ ഡിസംബർ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ ഉയർന്നതായി ചൈന സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാല്‍ അത് എച്ച്എംപിവി ആണെന്ന് ചൈന സ്ഥിരീകരിച്ചിട്ടില്ല.