തലസ്ഥാനത്ത് തോരാമഴ: ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Posted On December 17, 2023
0
384 Views
തലസ്ഥാന ജില്ലയില്‍ വ്യാപക മഴ. നഗര മേഖലകളിലും ഉള് മേഖലകളിലുമെല്ലാം തന്നെ മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തി അല്പം കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്.
എന്നാല്‍ ഒരിടത്തും വെള്ളം കയറിയതായി റിപ്പോര്‍ട്ടില്ല. .ശ്രീലങ്കയ്ക്ക് സമീപമായി രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴിയാണ് തലസ്ഥാനത്തെ തോരാ മഴയ്ക്ക് കാരണം.
അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Trending Now
കോഴിക്കോട് - ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി
August 18, 2026













