നമുക്കിടയിൽ നമ്മളറിയാതെ അന്യഗ്രഹ ജീവികൾ ഉണ്ടോ ??
ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ ജീവനുണ്ടോ നമ്മൾ ഒറ്റയ്ക്കാണോ എന്നുള്ള ജിജ്ഞാസ എല്ലാ കാലവും മനുഷ്യനും ഉണ്ട്. അകലെ കാണുന്ന നക്ഷത്രം നക്ഷത്രങ്ങളെ നിരീക്ഷിക്കുമ്പോഴും പര്യവേഷണങ്ങൾ നടത്തുമ്പോഴും അതിനെല്ലാം അടിസ്ഥാനം മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന് അറിയാനുള്ള ഈ കൗതുകം തന്നെയാണ്. ചില അനുഗ്രഹ ജീവികൾ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ മറ്റു ചിലർ അത് കെട്ടുകഥകൾ മാത്രമാണെന്ന് പുച്ഛിച്ചു തള്ളുന്നു .
എന്നാൽ മറ്റൊരു രസം പുറത്ത് ജീവനുണ്ട് എന്ന് വിശ്വസിക്കുന്നവരിൽ അധികവും ജ്യോതിശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ടവർ തന്നെയാണ്. ഭൂമിയിൽ അല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന നമുക്ക് തോന്നുന്നത് പോലെ മറ്റു ഗ്രഹങ്ങളിൽ എവിടെയെങ്കിലും ജീവനുണ്ടെങ്കിൽ അവർക്കും ഇതേ തോന്നലുണ്ടാകാം .
ഈ ചോദ്യത്തിന് അടിസ്ഥാനത്തിൽ നിരവധി പഠനങ്ങൾ ആണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.ഭൂമിക്ക് പുറത്തുള്ള അനേകം ഗ്രഹങ്ങളിൽ ജീവനുണ്ട് എന്ന് തന്നെയാണ് ഗവേഷകർ വിശ്വസിക്കുന്നത്. അവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളാണ് ശാസ്ത്രജ്ഞർ നടത്തിക്കൊണ്ടിരിക്കുന്നത് .2029 വരെ അനുഗ്രഹ ജീവികളുമായി ആശയവിനിമയം നടത്താൻ ആകും എന്ന് പ്രതീക്ഷയിലാണ് ഗവേഷകർ.
1972 വിക്ഷേപിച്ച പയനിയർ 10 ഉപഗ്രഹത്തിലേക്ക് നാസയുടെ ഡീപ് സ്പെയ്സ് നെറ്റ്വർക്ക് ചില സിഗ്നലുകൾ അയച്ചിരുന്നു. ഈ സിഗ്നലുകൾ ഇതിനകം അന്യഗ്രഹജീവികളിൽ എത്തിയിട്ടുണ്ടാകുമെന്നാണ് ഒരു വിഭാഗം ഗവേഷകർ വിശ്വസിക്കുന്നത് അതിന്റെ മറുപടിയായി ഒരു സിഗ്നൽ 2029 വരെ ഭൂമിയിലേക്ക് ലഭിക്കുമെന്നും അവർ കരുതുന്നു.
മറ്റൊന്നു സമീപകാലത്ത് ഇത്തരത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. ആർ വി വിസിബിൾ ടു അഡ്വാൻസ്ഡ് ഏലിയൻസ് സിവിലൈസേഷൻ, അഥവാ വികസിത അന്യഗ്രഹ നാഗരികതകൾക്ക് നമ്മെ കാണാൻ സാധിക്കുന്നുണ്ടോ എന്ന് പഠനമാണ് അത് . ആക്ട ആസ്ട്രനോട്ടിക്കയുടെ 2024 മാർച്ച് ലെ മാഗസിനിലെ പിയർ റിവ്യൂ പേപ്പറിൽ ആണ് ഈ റിപ്പോർട്ട് ഉള്ളത്.
പഠന രചയിതാവും സർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽസ് ഇന്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് അഫിലിയേറ്റുമായ ഓസ്മനോവന് ഇതേക്കുറിച്ചു പറയുന്നത്. അദ്ദേഹം പറയുന്നതനുസരിച് നമ്മുടെതിനേക്കാൾ മികച്ച സാങ്കേതികവിദ്യയുള്ള അതിവേഗം പുരോഗമിച്ച അന്യഗ്രഹ നാഗരികത ഇതിനകം തന്നെ ഭൂമിയെയും ഭൂമിയിലുള്ള മനുഷ്യരെയും മറ്റും കണ്ടിരിക്കാം. കാരണം നമ്മൾ ഭൂമിയിൽ നിന്നും അയച്ചിട്ടുള്ള റേഡിയോ തരംഗങ്ങൾ വിദൂര ഗ്രഹങ്ങളിൽ എത്തിയിട്ടുണ്ടാകും എന്ന് തന്നെയാണ് .
എന്നാൽ വിചിത്രമായൊരു കാര്യം എന്ധെന്നാൽ അന്യഗ്രഹജീവികൾ നമ്മെ നിരീക്ഷിക്കുന്നുണ്ടെങ്കിലും അവർ ഇപ്പോൾ കാണുന്നത് നമ്മുടെ വർത്തമാനകാലമാവില്ല പകരം ഭൂതകാലമായിരിക്കും എന്നാണ്, ചിരിച്ചു തള്ളാൻ വരട്ടെ ….അതിനു നിതാന്തമായ കാര്യങ്ങളും അവർ ഇവിടെ പറഞ്ഞു വെയ്ക്കുന്നുമുണ്ട്.ബഹിരാകാശം വളരെ വലുതായതിനാൽ ഈ സിഗ്നലുകൾ അവിടെയെത്താൻ ആയിരക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുത്തിട്ടുണ്ടാകാം .അതിനാൽ തന്നെ ഇപ്പോൾ ഭൂമിയിൽ എന്ത് നടക്കുന്നു എന്ന് കാണാൻ അവർക്ക് കഴിയില്ല,പകരം ആയിരക്കണക്കിന് പ്രകാശവർഷം അകലെയിരുന്ന് അവർ അവരുടെ അൾട്രാ അഡ്വാൻസ്ഡ് ടെലസ്കോപ്പുകൾ ഉപയോഗിച്ച് അവർ കാണുന്നത് നമ്മുടെ പൂർവികരെ ആയിരിക്കും.
വികസിത അനുഗ്രഹ നാഗരികതകൾ അവരുടെ ഒപ്റ്റിക്കൽ ഇന്റർ ഫെറോമെട്രിയം മെഗാ ടെലസ്കോപ്പുകളും ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തെ കണ്ടെത്തിയിട്ടുണ്ടാകുമെന്ന് സാധ്യതയാണ് ഗവേഷണ പ്രബന്ധത്തിൽ രചയിതാക്കൾ പങ്കുവെച്ചിട്ടുള്ളത്. അന്യഗ്രഹ ജീവികൾ നമ്മെ നിരീക്ഷിക്കുകയും ഭൂമിയിൽ ഉടനീളമുള്ള പ്രധാന ലാൻഡ് മാർക്കുകളിലൂടെ ഉറപ്പായും നമ്മെ പിന്തുടരുകയും ചെയ്യുന്നുണ്ടാകാം .
എന്നാൽ പ്രകാശം ബഹിരാകാശത്ത് സഞ്ചരിക്കാൻ എടുക്കുന്ന സമയം കാരണം അവർ കാണുന്ന കാഴ്ചയ്ക്ക് ഏറ്റവും കുറഞ്ഞത് 3000 വർഷമെങ്കിലും പഴക്കം ഉണ്ടായിരിക്കും. അതിനാൽ മിക്കവാറും റോമാക്കാർ ഗ്രീക്കുകാർ ഈജിപ്തുകാർ എന്നിവരുടെ കാലത്ത് ഭൂമിയിൽ നിർമ്മിച്ച കെട്ടിടങ്ങളും ഘടനകളും ആയിരിക്കും അനുഗ്രഹ ജീവികൾ ഇപ്പോൾ കാണുന്നത്. എങ്കിലും വിപുലമായ സാങ്കേതിക പുരോഗതി കൈവരിച്ച അന്യഗ്രഹ സമൂഹങ്ങൾക്ക് ഈ പ്രശ്നത്തെയും മറികടന്ന് റിയൽ ടൈം വിവരങ്ങൾ അറിയാൻ കഴിയും എന്നും പ്രബന്ധം പറയുന്നു.
മറ്റൊരു പഠനത്തിലൂടെ 27 പ്രകാശവർഷം അകലെയുള്ള ഒരു കുള്ളൻ നക്ഷത്രത്തിന് അടുത്തുള്ള ഒരു ഗ്രഹത്തിൽ ജീവന്റെ ഘടകം ഉണ്ടെന്നാണ് കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകരുടെ അനുമാനം. അവർക്ക് ദീപ് സ്പേസ് സിഗ്നലുകൾ ലഭിക്കുകയാണെങ്കിൽ 2029 ഓടെ അവയിൽ നിന്ന് തിരികെ ഭൂമിയിലേക്ക് സിഗ്നലുകൾ ലഭിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.
സർച്ച് ഫോർ എക്സ്ട്രാ തെറസ്ട്രിയൽ ഇന്റലിജൻസ് ഇൻസ്റ്റ്യൂട്ട് ആണ് അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള സമഗ്ര ഗവേഷണം നടത്തുന്നത്.റേഡിയോയുടെ കണ്ടുപിടുത്തത്തിന് തോറ്റു പിന്നാലെയാണ് അനുഗ്രഹ ജീവികളെ കുറിച്ചുള്ള ഉള്ള ശാസ്ത്രീയ അന്വേഷണം ആരംഭിക്കുന്നത്.ലോ ഓഫ് ഫിസിസിക്സ് പ്രപഞ്ചത്തിൽ എല്ലായിടത്തും ഒരേപോലെ പ്രവർത്തിക്കുന്നു എന്ന വസ്തുതയിൽ നിന്നും ഭൗതികശാസ്ത്ര നിയമങ്ങൾ തന്നെയാണ് ശാസ്ത്രജ്ഞർ ഈ ആശയത്തെ കുറിച്ച് പഠിക്കാനും എടുത്തിരുന്നത്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ മുത്തശ്ശിക്കഥകളിൽ നമ്മൾ കേട്ടിരുന്ന പറക്കും തളികയുടെയും ഗന്ധർവന്റെയുമൊക്കെ മറ്റൊരു വേർഷൻ എവിടെയൊക്കെയോ ഉണ്ടായേക്കാം .ഏതായാലും എലിയനുകളെ കുറിച്ചറിയാൻ കാത്തിരിക്കുന്നവർക്ക് വരും വർഷങ്ങളിൽ കൗതുകകരമായ വാർത്തകൾ അവരെ തേടി വന്നേക്കാം