കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ മിന്നൽ പരിശോധനയുമായി മന്ത്രി
കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന് ഗുണമേന്മ ഉറപ്പാക്കാൻ പരിശോധനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ പരിശോധന. തിരുവനന്തപുരം പൂജപ്പുര എൽ.പി.എസ് സ്കൂൾ സന്ദർശിക്കുന്ന മന്ത്രി അവിടുത്തെ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കും.
തിരുവനന്തപുരം ജില്ലയിലെ എൽ എം എസ് എൽ പി സ്കൂൾ ഉച്ചക്കട, ആലപ്പുഴ ജില്ലയിലെ കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂൾ, കാസർകോട് ജില്ലയിലെ ഗവൺമെന്റ് എൽ പി സ്കൂൾ പടന്നക്കാട് എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് ശക്തമായ പരിശോധനകളാണ് വിദ്യാഭ്യാസ വകുപ്പിന്റെയും, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നത്.
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്നു മുതൽ പരിശോധകൾ കൂടുതൽ ശക്തമാക്കും. ഇതിന്റെ ഭാഗമായാണ് മന്ത്രിമാരടക്കം സ്കൂളുകളിലേക്ക് നേരിട്ടെത്തുന്നതും. ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരണമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു