സൗജന്യ ലാപ്ടോപ് നല്‍കുന്നില്ല; പ്രചാരണം തെറ്റെന്ന് എഐസിടിഇ
Posted On November 28, 2024
0
130 Views

എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ) സൗജന്യമായി ലാപ്ടോപ്പുകള് നല്‍കുന്നുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു.
സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള സൗജന്യ പദ്ധതി എഐസിടിഇക്ക് ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യക്തി വിവരങ്ങളോ രജിസ്ട്രേഷനു വേണ്ടി പണമോ നല്‍കരുതെന്നും അധികൃതര്‍ പറഞ്ഞു.