ഫ്ളൈ91: കൊച്ചി- അഗത്തി വിമാന സർവീസ് നാളെ മുതൽ
കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള പുതിയ വിമാന സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ഫ്ളൈ 91 കമ്പനിയാണ് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ളൈ 91. കൊച്ചി – അഗത്തി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്നാമത്തെ കമ്പനിയാണ് ഫ്ലൈ 91.
വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ വിമാന സര്‍വീസ് ലഭ്യമാണ്. അഗത്തിയില്‍ നിന്നും കൊച്ചിയിലേക്ക് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തും. കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. നിലവില്‍ ഇന്‍ഡിഗോ, അലൈന്‍സ് എയര്‍ എന്നീ കമ്പനികളാണ് കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് സര്‍വീസ് നടത്തുന്നത്.








