അന്ന് സിദ്ധിക്കയെ കെട്ടിപ്പിടിച്ചത് ആ വേർപാടിന്റെ സാന്ത്വനിപ്പിക്കലിന്റെ ഭാഗമായാണ്; പ്രതികരിച്ച് നടി
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതോടെ ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ആണ് സിദ്ധിഖ്. ആരോപണത്തിന് പിന്നാലെ നടൻ താര സംഘടനയായ അമ്മയിൽ നിന്നും രാജി വയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ നടന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് നടി ബീന ആന്റണി തന്റെ സോഷ്യൽ മീഡിയയിൽ സിദ്ധിക്കുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കു വെച്ചത്.
കുറച്ചു ദിവസങ്ങളായി ബീന സിദ്ധിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ ട്രോള് രൂപത്തിൽ പ്രചരിക്കുന്നു. ഇതിനെതിരെയാണ് നടി പ്രതികരിച്ചത് രംഗത്ത് എത്തിയത്. ആ വീഡിയോ ട്രോളായി വന്നത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന് പറയുകയാണ് ബീന ആന്റണി. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് സിനിമ മേഖലയിൽ വലിയ പ്രശ്നങ്ങൾ നടക്കുന്ന സമയമാണ് ഇതെന്ന്. ഞാൻ സിദ്ധിക്കയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ വലിയ രീതിയിൽ ചർച്ചയാകുകയാണ് ഇപ്പോൾ. ഇത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ എല്ലാം വന്നിരുന്നു. ഒരുപാട് പേര് ഇത് ഞങ്ങൾക്ക് അയച്ചു തന്നു. എന്റെ സഹോദരിയുടെ ഓഫീസിൽ ഉള്ളവർ പോലും സംഭവം എന്താണെന്ന് ചോദിക്കുന്നുണ്ട്.
അതുകൊണ്ട് ഈ സംഭവത്തിൽ വ്യക്തത വരുത്തണമെന്ന് എനിക്ക് തോന്നി. സിദ്ധിക്കയുടെ മകൻ മരിച്ച സമയത്ത് എനിക്ക് പോകാൻ പറ്റിയിരുന്നില്ല. ഞാൻ പനി പിടിച്ചിരിക്കുകയായിരുന്നു. ശേഷം ഞാൻ സിദ്ധിക്കയെ കാണുന്നത് അമ്മയുടെ ജനറൽ ബോഡി സമയത്ത് ആയിരുന്നു. അന്ന് തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു.
അന്ന് ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ സംസാരിച്ചിരുന്നു. ആ വിശ്വൽ ആണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. സിദ്ധിക്കയുടെ മരിച്ചു പോയ മകനെ എനിക്ക് അവൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ അറിയാവുന്നതാണ്. പണ്ട് ഞാനും അമ്മച്ചിയും വർക്ക് കഴിഞ്ഞു വരുമ്പോൾ ഇക്കയുടെ ആലുവയിലെ വീട്ടിൽ കയറിയിരുന്നു. അന്ന് ഇക്കയുടെ ഉമ്മ, മരിച്ചു പോയ വൈഫ്, എല്ലാവരും ഉണ്ടായിരുന്നു. അന്ന് ഇക്ക ഉമ്മയോട് വിളിച്ചു പറഞ്ഞിരുന്നു കുറച്ചു പരിപ്പുകറി ഉണ്ടാക്കി വയ്ക്കണമെന്നും അവളുടെ ഫേവറേറ്റ് ആണെന്നും. അന്ന് ഞാനും അമ്മച്ചിയും ഉമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു.
അന്ന് സാഫി അതായത് സിദ്ധിക്കയുടെ മരിച്ചു പോയ മകൻ ഒരു ലക്സ് സോപ്പും പിടിച്ചു നടക്കുന്ന ഒരു കുഞ്ഞു മോനായിരുന്നു. അന്ന് ഞാൻ അവന്റെ അടുത്തിരുന്ന ഒരുപാട് നേരം കളിച്ചും ചിരിച്ചും സമയം ചിലവഴിച്ചു. അങ്ങനെ ഒരുപാട് തവണ ഞാൻ അവനെ കണ്ടിരുന്നു. ഈ അടുത്ത കാലത്തും ഞാൻ അവനെ കണ്ടിരുന്നു. ഞാനും ഭർത്താവും കാറിൽ പോകുമ്പോൾ സാഫിയെ അവന്റെ സഹോദരൻ കൈ പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഞാൻ അവനെ സഫീ… മോനേ എന്ന് വിളിച്ചു.
അന്നും അവനോട് സംസാരിച്ചു. അന്നാണ് ഞാൻ അവനെ അവസാനമായി കാണുന്നത്. അതിന് ശേഷം അവൻ മരിച്ചെന്നറിഞ്ഞപ്പോൾ ഭയങ്കര സങ്കടം സങ്കടം തോന്നി. കാരണം മരണം എന്ന് പറയുന്നത് മനസ്സിലാക്കണമെങ്കിൽ അത് ഓരോരുത്തരുടെയും ജീവിതത്തിൽ വരുമ്പോഴാണ് മനസിലാവുക. പുറത്ത് നിന്നുള്ളവർക്ക് അത് തമാശയായിരിക്കും. എന്റെ അപ്പച്ചൻ മരിച്ചപ്പോഴും മൂത്ത സഹോദരിയുടെ മകൻ മരിച്ചപ്പോഴും ഇക്ക എന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു.
അത് അദ്ദേഹം എന്നെ ആ കുടുംബത്തിലെ അംഗമെന്ന നിലയിൽ അല്ലെങ്കിൽ സഹോദരിയായി കാണുന്നത് കൊണ്ടാണ്. ഇപ്പോൾ ഇക്കയുടെ പേരിൽ ഒരു ആരോപണം വന്നു. അത് ഞാൻ സമ്മതിക്കുന്നു. രേവതി സമ്പത്ത് എന്ന സ്ത്രീയാണ് പറഞ്ഞത്. അവർക്ക് അത്തരത്തിൽ അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് നിയമത്തിന് മുന്നിൽ വരട്ടെ. സിദ്ധിക്ക അങ്ങനെ ചെയ്തെങ്കിൽ അതിനുള്ള ശിക്ഷ കിട്ടട്ടെ. ഞാൻ ഒരിക്കലും ആ വിഷയത്തിലേക്ക് കടക്കുന്നില്ല.
അദ്ദേഹത്തിന്റെ മകൻ മരിച്ചപ്പോൾ ഞാൻ സാന്ത്വനിപ്പിച്ചതാണ് ആ വീഡിയോയിൽ ഉള്ളത്. എന്നാൽ അതിനെ വലിയ സംഭവമാക്കി മാറ്റി, തംശയാക്കി കാപ്ഷനൊക്കെ ഇട്ട് പ്രചരിപ്പിക്കുന്നു. വിരമിക്കുന്ന സിദ്ധിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ്, കരയുന്ന സിദ്ധിക്ക് എന്നൊക്കെ പറഞ്ഞ് ഒരുപാട് വീഡിയോയാണ് പ്രചരിക്കുന്നത്. അറിയാത്ത പ്രേക്ഷകർ അറിയണം ഇതാണ് സംഭവമെന്ന്. ഇതിനെയാണ് വളച്ചു കെട്ടി ട്രോളാക്കി മാറ്റി എന്ജോയ് ചെയ്യുന്നത്.
എനിക്ക് ഒരുപാട് സങ്കടം തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ കാര്യങ്ങൾ ഇവിടെ പറഞ്ഞത്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ചില മാധ്യമങ്ങളിൽ പറയുകയും ചെയ്തിട്ടുണ്ട്. ഇത് എന്തായാലും എനിക്ക് പറഞ്ഞെ പറ്റു എന്ന സിറ്റുവേഷനിൽ പറഞ്ഞതാണ്. എല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്നു. wcc അമ്മയിലേക്ക് തിരിച്ചു വരുന്നു പറഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്. എല്ലാവരും തിരിച്ചു വരട്ടെ. ഇനി മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ആർക്കും ഒരു കറ തീർത്ത സംഘടനയായി ഏറ്റവും സുതാര്യമായിട്ടുള്ള സംഘടനയായി ‘അമ്മ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കുറ്റം ചെയ്തവർ ആരായാലും അവർ നിയമത്തിന് മുന്നിൽ വരട്ടെ. അതാണ് എന്റെയും ആഗ്രഹം. തീർച്ചയായും ‘അമ്മ ഇനിയും ഒത്തിരി സ്ട്രോങ്ങ് മുന്നോട് വരട്ടെ എന്ന് വിശ്വസിക്കുന്നു. എന്നാണ് ബീന ആന്റണി പറഞ്ഞത്.
എന്തായാലും പ്രചരിക്കുന്ന ട്രോൾ വീഡിയോയ്ക്ക് വിശദീകരണം നൽകിയ ആശ്വാസത്തിലാണ് ബീന ആന്റണി.