നിർമാണം ഷിബു ബേബി ജോൺ, നായകൻ മോഹൻലാൽ, സംവിധാനം വിവേക്

ഷിബു ബേബി ജോണിന്റെ നിർമാണക്കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രത്തിലെ നായകൻ മോഹൻലാൽ. സംവിധായകൻ വിവേക്. ജോൺ ആന്റ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മോഹൻലാലിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. മുപ്പത് വർഷത്തിലധികം പഴക്കമുള്ള ഷിബു ബേബിജോണുമായുള്ള അടുപ്പം ഒരു പുതിയ തുടക്കത്തിലേക്ക് എത്തുകയാണ് എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. നിലവിൽ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം െന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് . അത് പൂർത്തീകരിച്ചാലുടൻ വിവേകിന്റെ സംവിധാനത്തിൽ പുതിയ ചിത്രത്തിന്റെ പണിയിലേക്ക് കടക്കും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വഴിയേ പറയാം എന്നാണ് പോസ്റ്റിൽ പറയുന്നത്.
Content Highlights: Shibu Baby John Producer Mohanlal Hero