പ്രതികാരത്തിന് സുന്ദരമായൊരു മുഖമുണ്ട്, പേര് നന്ദിനി; ‘പൊന്നിയിൻ സെൽവൻ’ പുതിയ പോസ്റ്റർ

ഇന്ത്യന്‍ സിനിമാപ്രേമികള്‍ കൗതുകത്തോടെ കാത്തിരിക്കുന്ന മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പീരിയോഡിക്കൽ ചിത്രം ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ ഐശ്വര്യ റായിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചോള സാമ്രാജ്യത്തില്‍ പെട്ട പഴുവൂർ ദേശത്തെ രാജ്ഞി നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ ചിത്രത്തില്‍ എത്തുന്നത്. ‘പ്രതികാരത്തിന് മനോഹരമായൊരു മുഖമുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്കിലെ പോസ്റ്റര്‍ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിക്രത്തിന്റെയും കാര്‍ത്തിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.
തമിഴിലെ മുൻനിര താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. തൃഷ, ജയറാം, ജയംരവി, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, റഹ്മാൻ, പ്രഭു, ലാൽ, വിക്രം പ്രഭു, പാര്ഥിപന്, റിയാസ് ഖാൻ, അശ്വിൻകകുമനു, ശോഭിതാ ധൂലിപാല, ബാബു ആന്റണി, കിഷോര്‍, ജയചിത്ര തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
എആർ റഹ്മാൻ ആണ് സംഗീതം. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വർമനാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രനോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം എത്തുക.
Content Highlights – Ponniyin selvan, Mani ratnam, Aishwarya rai, First look poster