സ്വര്ണത്തിന് വീണ്ടും വിലയില് കയറ്റം
Posted On August 10, 2024
0
302 Views
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് മുന്നേറ്റം. ഗ്രാമിന് 20 രൂപ വര്ധിച്ച് 6,445 രൂപയിലും പവന് 160 രൂപ ഉയര്ന്ന് 51,560 രൂപയിലുമാണ് വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള് നിര്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്ണം ഗ്രാമിന് 10 രൂപ വര്ധിച്ച് 5,330 രൂപയുമായി.
ഇന്നലെ രണ്ട് രൂപ താഴ്ന്ന വെള്ളി വില 88 രൂപയില് മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വിലയ്ക്കൊപ്പമാണ് കേരളത്തിലും സ്വര്ണ വിലയുടെ മുന്നേറ്റം. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ട് ശതമാനത്തിലധികം വര്ധനയായാണ് രാജ്യാന്തര വിലയിലുണ്ടായത്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













