സ്വര്ണവില സര്വകാല റെക്കോര്ഡില്; 57,000ലേക്ക്
Posted On October 3, 2024
0
191 Views

സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന് തന്നെ 57,000 തൊടുമെന്ന് സൂചന നല്കി സ്വര്ണവില ഇന്നും ഉയര്ന്നു.
80 രൂപ വര്ധിച്ചതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 56,880 രൂപയായി ഉയര്ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് പത്തുരൂപയാണ് ഉയര്ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
കഴിഞ്ഞ ദിവസം 56,800 രൂപയായി ഉയര്ന്ന് റെക്കോര്ഡിട്ട സ്വര്ണവില തുടര്ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല് ഇന്നലെ മുതല് സ്വര്ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമാകുന്നത്.