കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്കു സമീപം പാളത്തില്‍ വിള്ളല്‍; കണ്ടെത്തിയത് നേത്രാവതി എക്സ്പ്രസ് പോകുന്നതിന് തൊട്ടുമുന്നേ
കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്കു സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. നേത്രാവതി എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിന് തൊട്ടു മുമ്ബ് നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടത്.
ഇതോടെ വൻദുരന്തം ഒഴിവായി ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്.
മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ട വണ്ടി. പ്രദീപ് ഷെട്ടിക്ക് കൊങ്കണ്‍ റെയില്‍വേ പാരിതോഷികം പ്രഖ്യാപിച്ചു. പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു കണ്ട ഷെട്ടി റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഇതുവഴി കടന്നുപോകേണ്ട വണ്ടികള്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.