ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണി തൂത്ത് വാരും; വിശകലന വിദഗ്ദൻ റാഷിദ് സിപിയുടെ പ്രവചന പ്രകാരം NDA ക്ക് 176 വരെ സീറ്റുകൾ ലഭിക്കും
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, രണ്ടാം ഘട്ടത്തിലും 60 ശതമാനത്തിന് മേലേ പോളിങ് രേഖപ്പെടുത്തിയതോടെ എല്ലാവരും ആകാംക്ഷയിലാണ്. അന്തിമഫലം ആർക്കാണ് അനുകൂലമായി വരുന്നതെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. നിരവധി എക്സിറ്റ് പോളുകളുടെ ഫലങ്ങൾ ഇപ്പോൾ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.
ബിഹാറില്‍ എന്തുസംഭവിക്കുമെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ റാഷിദ് സി പി പറയുന്നത് നോക്കാം. 2015 ല്‍ മഹാഗഡ്ബന്ധന് അടിച്ച് കയറിയത് പോലെ ഒരു വമ്പന്‍ ജയമാണ് എന്‍ഡിഎയ്ക്ക് റാഷിദ് പ്രവചിക്കുന്നത്.
164 മുതല്‍ 176 സീറ്റ് വരെ എന്‍ഡിഎക്ക് കിട്ടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. 2015 ല്‍ 178 സീറ്റുമായി മഹാഗഡ് ബന്ധന് ജയിച്ചതിന് തുല്യമായ വിജയമാണ് അദ്ദേഹം പറയുന്നത്.
എന്നാൽ 2025 ല്‍ മഹാഗഡ്ബന്ധന് കിട്ടുന്നത് 62 മുതല്‍ 73 സീറ്റ് വരെ ആണെന്നാണ് റാഷിദ് പ്രവചിക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 സീറ്റ് വരെ കിട്ടിയേക്കാം. മറ്റുള്ളവര്‍ 4 മുതല്‍ 7 വരെ സീറ്റും നേടും. എന്‍ഡിഎക്ക് 42 മുതല്‍ 45 ശതമാനം വരെ വോട്ടുവിഹിതവും,
മഹാഗഡ്ബന്ധന് 31 ശതമാനം മുതല്‍ 34.5 ശതമാനം വരെ വോട്ടുവിഹിതവും ആണ് റാഷിദ് സി പി കണക്ക് കൂട്ടുന്നത്.
2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്സിറ്റ് പോളുകളും ആര്‍ജെഡി നേതൃത്വത്തിലുളള മഹാഗഡ്ബന്ധന് നേരിയ വിജയമാണ് പ്രവചിച്ചിരുന്നത്. സഖ്യത്തിന് 125 സീറ്റുകളും എന്‍ഡിഎയ്ക്ക് 108 സീറ്റുകളുമായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍, അന്തിമ ഫലം വന്നപ്പോള്‍ നേരേ വിപരീതമായിരുന്നു. എന്‍ഡിഎ 125 സീറ്റും, മഹാഗഡ്ബന്ധന് 110 സീറ്റും നേടി.
നിരവിധി തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചിട്ടുള്ള വിദഗ്ധനാണ് റാഷിദ്. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയ ആളുമാണ് ഇദ്ദേഹം.
വടകര മണ്ഡലത്തിലെ വിജയവും റാഷിദ് പ്രവചിച്ചിരുന്നു. ഷാഫി പറമ്പിലിനാണ് അദ്ദേഹം വിജയം പ്രവചിച്ചത്. വടകരയില്‍ ഷാഫി പറമ്പിലിന് എൺപത്തി എണ്ണായിരം മുതൽ ഒരു ലക്ഷത്തി പതിനാലായിരം വരെ വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിച്ചത്. ഒരു ലക്ഷത്തി പതിനാലായിരം വോട്ടിന് ഷാഫി ജയിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നു’ എന്നും റാഷിദ് അഭിപ്രായപ്പെട്ടിരുന്നു.
അതേപോലെ നിലമ്പൂരില്‍ പന്ത്രണ്ടായിരം മുതൽ പതിനാറായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന് ഷൗക്കത്ത് ജയിക്കുമെന്നായിരുന്നു റാഷിദിന്റെ പ്രവചനം. പതിനൊന്നായിരത്തി എഴുപത്തിയേഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് നിലമ്പൂര്‍ തിരികെ പിടിച്ചത്.
ഇനി മറ്റുള്ള സർവേകൾ നോക്കിയാൽ ജെവിസി സർവേ പറയുന്നത് എൻഡിഎക്ക് 150 വരെ സീറ്റുകളാണ്. ഇന്ത്യാ സഖ്യം 88 മുതൽ 103 സീറ്റ് വരെ നേടും. മറ്റുള്ളവർ പരമാവധി 7 സീറ്റുകൾ നേടും.
ദൈനിക് ഭാസ്കർ സർവേ പറയുന്നത് എൻഡിഎ 145 മുതൽ 160 വരെ സീറ്റുകളും
ഇന്ത്യാ സഖ്യം73 മുതൽ 91 സീറ്റുകളും നേടുമെന്നാണ്.
മാട്രിസ് എക്സിറ്റ് പോൾ പറയുന്നത് എൻഡിഎക്ക് 167 വരെ സീറ്റുകളാണ്.
ഇന്ത്യാ സഖ്യം പരമാവധി നേടുക 90 സീറ്റുകൾ ആയിരിക്കും എന്നും മാട്രിക്സ് എക്സിറ്റ് പോൾ പറയുന്നു.
പീപ്പിൾസ് ഇൻസൈറ്റ്, പീപ്പിൾസ് പൾസ് സർവേ എന്നിവരും എൻഡിഎയുടെ വിജയം തന്നെയാണ് പ്രവചിക്കുന്നത്.












