‘ജനവിധി ഉള്‍ക്കൊള്ളുന്നു; ബിജെപിയെ അഭിനന്ദിക്കുന്നു’ ; പ്രതികരണവുമായി അരവിന്ദ് കെജ്രിവാള്

തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരണവുമായി അരവിന്ദ് കെജ്രിവാള്. ജനവിധി ഉള്‍ക്കൊള്ളുന്നുവെന്നും വിജയിച്ച ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം തങ്ങള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും, ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞു. പ്രതിപക്ഷം എന്നതിന് ഉപരി ജനങ്ങളുടെ ഏത് ആവശ്യത്തിനും തങ്ങള്‍ മുന്നിൽ കാണും. ആംആദ്മി പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. പ്രവര്‍ത്തകര്‍ നടത്തിയത് കഠിനാധ്വാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി