ഇന്ത്യക്കെതിരായ തീരുവ കുറയ്ക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നെന്ന് ട്രഷറി സെക്രട്ടറി
ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവയില്‍ ഇളവ് വരുത്താന്‍ അമേരിക്ക നീങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ഗണ്യമായ കുറവുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇതുസംബന്ധിച്ച നിര്‍ണായ സുചനകള്‍ നല്‍കിയിട്ടുള്ളത്.
ഇന്ത്യന്‍ കയറ്റുമതിയുടെ നിരവധി മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന 50% താരിഫ് കുറയ്ക്കുന്നത് യുഎസ് ഭരണകൂടം പരിഗണിക്കാമെന്നാണ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ പൊളിറ്റിക്കോയ്ക്ക് നല്കിയ അഭിമുഖത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി നല്കുന്ന സൂചന. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ ആയിരുന്നു പ്രതികരണം. റഷ്യന്‍ എണ്ണ വാങ്ങുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്. നിലവില്‍ ഇന്ത്യ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. അതൊരു വിജയമാണ്. ഈ സാഹചര്യത്തില്‍ തീരുവ കുറയ്ക്കുന്നതില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്. എന്നായിരുന്നു ബെസന്റിന്റെ പ്രതികരണം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികള്‍ക്ക് 50 ശതമാനം താരിഫ് ആണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.













