മണ്ണിടിഞ്ഞു വീണ് അപകടം; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് പന്തിരാങ്കാവില്‍ കിണറിടിഞ്ഞു വീണ് യുവാവിന് ദാരുണ മരണം. ബിഹാര്‍ സ്വദേശി സുഭാഷ് പാസ്വാനാണ് മരിച്ചത്. പന്തീരാങ്കാവ് മുണ്ടുപാലത്തിലാണ് സംഭവം നടന്നത്. കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.
നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുഭാഷിനെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാലു തൊഴിലാളികളാണ് കിണര്‍ പണിയിലേര്പ്പെട്ടിരുന്നത്. എല്ലാവരും ഇതരസംസ്ഥാനക്കാരാണ്.
മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് താഴെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് രക്ഷപ്പെട്ടു. എന്നാല്‍ സുഭാഷിന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് കിണറില്‍ കുടുങ്ങിപോകുകയായിരുന്നു.
Content Highlight – Danger of landslides; Tragic end for out-of-state worker