ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി
Posted On February 5, 2024
0
323 Views
മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. ബജറ്റില്‍ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.
സംസ്ഥാന ബജറ്റ് അവതരണത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ ആശങ്കപ്പെടേണ്ട എന്നും മന്ത്രി പറഞ്ഞു.
പ്രയാസങ്ങളെ മറികടക്കാന്‍ ഉള്ള ശ്രമം ഉണ്ടെന്നും സാമ്ബത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്ബത്തിക ബുദ്ധിമുട്ട് സ്വാഭാവികമായിട്ട് ഉണ്ടായതല്ല, കേന്ദ്രത്തിന്റെ നിലപാട് മൂലം ഉണ്ടായതാണ് അദ്ദേഹം വ്യക്തമാക്കി. ഗവണ്മെന്റ് പ്രസ്സില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബജറ്റ് കോപ്പിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വസതിയില്‍ എത്തിയിരുന്നു.ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി കോപ്പി ഏറ്റുവാങ്ങി.







