ജസ്ന തിരോധാന കേസ്; ജസ്നയ്ക്കായി ഇന്റര്‍പോള്‍ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു

കാണാതായ ജസ്നയെപ്പറ്റി ഒരു സൂചനയുമില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. പൊന്നാനി, ആര്യാസമാജം അടക്കം മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് ജസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല എന്ന് മനസിലായി.
തീവ്രവാദ സംഘടനകള്‍ക്കും തിരോധാനത്തില്‍ പങ്കില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിച്ചു, കേരളത്തില്‍ ആത്മഹത്യ നടക്കാറുള്ള ഇടങ്ങളും പരിശോധിച്ചു. ജസ്നയുടെ പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചില്ല.
ജസ്ന സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാറില്ലായിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ട്. ജസ്നയ്ക്കായി ഇന്റര്‍പോള്‍ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.