മഞ്ജു വാര്യരെ അപമാനിച്ചെന്ന് പരാതി; യുവസംവിധായകന് സനല്‍ കുമാര്‍ ശശിധരനെതിരെ കേസ്
![Manju Warrier Sanal KUMAR Sasidharan Case](https://sarklive.com/wp-content/uploads/2022/05/Manju-Warrier-Sanal-KUMAR-Sasidharan-Cover.jpg)
നടി മഞ്ജു വാര്യരെ അപമാനിച്ചെന്ന പരാതിയില്‍ യുവസംവിധായകന് സനല്‍ കുമാര്‍ ശശിധരനെതിരെ കേസ്. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി എളമക്കര പോലീസാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യമായി പ്രതികരിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിനു ശേഷമായിരുന്നു കേസില്‍ ദിലീപിന്റെ അറസ്റ്റ് നടന്നത്. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നടിക്കെതിരെ വ്യാപക അധിക്ഷേപങ്ങളും ആക്രമണങ്ങളും നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് സൂചന.
Content Highlight: Police case against young director Sanal Kumar Sasidharan on Manju Warrier’s complaint