പത്മശ്രീ പെപിതയ്ക്ക് ഇന്ത്യന്‍ പൗരത്വം
കേരളത്തിന്റെ സംസ്കാരവും കലകളും ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗരൻ. വെള്ളിയാഴ്ച തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ അര്ജുന് പാണ്ഡ്യനില്‍ നിന്ന് അവര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അമ്പതുവര്‍ഷത്തിലേറേയായി കേരളത്തിന്റെ വളര്‍ത്തുമകളായ പെപിത സേത്തിന് ഈ നാട് ഔദ്യോഗികമായി സ്വന്തമാവുകയാണ്.
പെപിതയ്ക്ക് തൃശൂര്‍ ജില്ല കലക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ പൗരത്വരേഖകള്‍ കൈമാറി. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ തീരുമാനത്തിന് ഇതോടെ ഔദ്യോഗിക അംഗീകാരമായി. അപൂര്‍വ്വമായ നിമിഷം എന്നായിരുന്നു പൗരത്വം രേഖയുടെ കൈമാറ്റത്തെ കലക്ടര്‍ വിശേഷിപ്പിച്ചത്. എണ്‍പതാം വയസില്‍ ഔദ്യോഗികമായി ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിതയും പറഞ്ഞു.













