ഇലക്ഷൻ കഴിഞ്ഞാൽ കേരളത്തിൽ വരാൻ പോകുന്നത് കേന്ദ്ര ഏജൻസികളുടെ ശക്തമായ നടപടികൾ; റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ
പാർലമെൻ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ ഭരണകക്ഷി നേതാക്കൾക്ക് എതിരായ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അറസ്റ്റ് നടപടികൾ ഉണ്ടാകണമെന്ന് NDA ഘടകക്ഷി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. കേരളത്തിൽ എൽ.ഡി.എഫിനേ യും, NDA യും ബന്ധപ്പെടുത്തിക്കൊണ്ട് യു.ഡി.എഫ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതം ആണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ഡോ.രാജീവ് മേനോൻ, ദേശീയ വൈസ് പ്രസിഡൻറ് നുസ്രത്ത് ജഹാൻ, കേരള സംസ്ഥാന പ്രസിഡൻ്റ് P.R സോംദേവ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
400 ലധികം സീറ്റു നേടി നരേന്ദ്ര മോദി അധികാരത്തിൽ തുടരുകയും, മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. അതിൻ്റെ ഉദാഹരണമാണ് പ്രധാനമന്ത്രി തന്നെ കരുവന്നൂർ തട്ടിപ്പിൽ അന്വേഷണം പ്രഖ്യാപിച്ചത് എന്നും പ്രസ്താവനയിൽ പറയുന്നു.