കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയും മാനേജരും കടയുടെ പിന്നിൽ മരിച്ച നിലയിൽ

കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയേയും മാനേജരെയും കടയുടെ പിന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ടെക്സ്റ്റൈൽ ഉടമ കോഴിക്കോട് സ്വദേശിയായ അലി, സ്ഥാപനത്തിലെ മാനേജറായ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് ഇവരുടെ മൃതദേഹം കണ്ടത്. ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചടയമംഗലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. രണ്ട് ഫാനിലായാണ് ഇവര്‍ തൂങ്ങിനിന്നത്. മരിച്ച ദിവ്യ രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056