കടപുഴകിവീണ തെങ്ങില്‍ ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മെഡിക്കല്‍ കോളേജ് കാമ്പസില്‍ വീണ തെങ്ങില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ എം ജി ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന് തോമസ് (20) ആണ് മരിച്ചത്. എം സി എച്ച് ആശുപത്രി പരിസരത്തുനിന്ന് തെങ്ങ് എതിര്‍വശത്തുള്ള എ ടി എം കൗണ്ടറിന് സമീപത്തേക്കാണ് വീണത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നു. മരണം സംഭവിച്ചത് രാവിലെയോടെയാണ്. മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.