ചാലക്കുടിയിൽ മീറ്റർ ഇടാനാവശ്യപ്പെട്ട ഡോക്ടറെ മർദ്ദിച്ച മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Posted On September 3, 2026
0
95 Views
ചാലക്കുടിയിൽ ഓട്ടോറിക്ഷ മീറ്റർ ഇടാൻ ആവശ്യപ്പെട്ട ഡോക്ടറെ മർദ്ദിച്ച മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഓട്ടോ ഡ്രൈവർമാരായ രഘു,ബെന്നി,രാംദാസ് എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
രഘുവിന്റെ ലൈസൻസ് 30 ദിവസത്തേക്കും ബെന്നി, രാമദാസ് എന്നിവരുടെ ലൈസൻസുകൾ 15 ദിവസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ മൂവരും നിർബന്ധമായും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













