വിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടം നടപടികള്ക്കു തുടക്കമായി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട പ്രവർത്തനങ്ങള്ക്ക് സർക്കാർ നടപടികള് തുടങ്ങി.
നിർമാണത്തിനു മുൻപായി പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുള്ള പബ്ളിക് ഹിയറിങ് ജൂണ് 29-ന് വിഴിഞ്ഞത്തു നടക്കും. അദാനി ഗ്രൂപ്പ് 9540 കോടിയുടെ നിക്ഷേപം നടത്തിയാണ് തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടം പൂർത്തിയാക്കുന്നത്.
പദ്ധതിയുടെ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തില് വിഴിഞ്ഞം ഇന്റർനാഷണല് സീ പോർട്ട് ലിമിറ്റഡ് (വിസില്) കരട് പാരിസ്ഥിതികാഘാത റിപ്പോർട്ട് നേരത്തേ മലിനീകരണ നിയന്ത്രണ ബോർഡിനു നല്കിയിരുന്നു. ഇതിന്മേല് പൊതുജനങ്ങളുടെ അഭിപ്രായംകേട്ട ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കുക. അടുത്ത മൂന്നുമാസത്തിനുള്ളില് പാരിസ്ഥിതികാനുമതി ലഭിക്കുമെന്നാണ് വിസിലിന്റെ പ്രതീക്ഷ.