ചലച്ചിത്ര നടി ദീപ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍
Posted On September 19, 2022
0
489 Views
തമിഴ് സിനിമാ നടി ദീപ എന്ന പൗളിൻ ജസീക്കയെ (29) ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ് സിനിമകളിൽ സഹനടിയായും നായികയായും ശ്രദ്ധേയമായ താരമാണ് ദീപ. പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മിസ്കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ.
തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













