കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി
മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ തരൂരിന്റെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുമായും കെ വി തോമസ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് കെ വി തോമസിന്റെ വിശദീകരണം. തന്റെ ചുമതലയില്‍ ഉള്ള ട്രസ്റ്റിന്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാന്‍ വേണ്ടിയാണ് എത്തിയതെന്നും പാര്‍ട്ടി വിട്ടെങ്കിലും സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സിപിഎം നേതാക്കളെ ഡല്‍ഹിയില്‍ വച്ച് കാണുന്നുണ്ടെന്ന് കെ.വി. തോമസ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.