കെ ടി ജലീലിന്റെ കേസ്; സ്വപ്ന വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കെ ടി ജലീലിന്റെ കേസില്‍ സ്വപ്ന സുരേഷ് വീണ്ടും ഹൈക്കോടതിയിലേക്ക്. ജലീലിന്റെ പരാതിയില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്ന് സ്വപ്ന അറിയിച്ചു. തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. മൂന്നു മണിയോടെ എല്ലാ കാര്യങ്ങളും അറിയിക്കുമെന്ന് സ്വപ്ന പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പി സി ജോര്‍ജും കോടതിയെ സമീപിക്കും.
കെ ടി ജലീല്‍ നല്കിയ പരാതിയില്‍ കലാപശ്രമത്തിനും ഗൂഢാലോചനയ്ക്കുമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ സ്വപ്നയും സരിത്തും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും സരിത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
ഇതിനിടെ ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുമെന്ന് സ്വപ്ന അറിയിച്ചു. മൂന്നു മണിക്ക് എല്ലാം പറയുമെന്നാണ് സ്വപ്ന വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: Swapna Suresh, PC George, K T Jaleel, High Court