തെലുങ്കര്‍ക്കെതിരേ വിദ്വേഷപരാമര്‍ശം: നടി കസ്തൂരി അറസ്റ്റില്‍
വിദ്വേഷ പ്രസംഗത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. തെലുങ്കരെ അപകീര്‍ത്തിപെടുത്തിയ കേസിലാണ് നടിയെ ഹൈദരാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ചെന്നൈ പൊലീസാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ നടി പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തമിഴരാണെന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം പൊതുപരിപാടിയില്‍ സംസാരിച്ചു എന്നാണ് നടിക്കെതിരെയുള്ള കേസ്. നടിക്കെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ചെന്നൈ എഗ്മോറില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പ്രകടനത്തിലാണ് നടിയുടെ വിവാദ പരാമര്‍ശമുണ്ടായത്.
വിവിധ സംഘടനകള്‍ നല്കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസെടുത്തതിന് പിന്നാലെ കസ്തൂരി മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രൂക്ഷവിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്.