ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചാലും ശ്ലാഘനീയ നിലപാടാണ് സി.കെ. പത്മനാഭന്റേത് : വി.ഡി. സതീശൻ
Posted On March 18, 2024
0
44 Views
മുസ്ലിം വിരോധം സംബന്ധിച്ച ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി.കെ. പത്മനാഭന്റെ നിലപാടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.കെ. പത്മനാഭന്റെ നിലപാടില്‍ സന്തോഷം തോന്നിയെന്നും സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പ്രതികരിച്ചു.
പരിചയ സമ്ബന്നനായ ഒരു രാഷ്ട്രീയ നേതാവിന് മാത്രമാണ് അത്തരമൊരു അഭിപ്രായം പറയാൻ സാധിക്കുക. ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചാലും ശ്ലാഘനീയ നിലപാടാണ് സി.കെ. പത്മനാഭന്റേത്. അത്തരം നിലപാട് സ്വീകരിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നവെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Trending Now
നരേന്ദ്ര മോദി കുന്നംകുളത്ത്; പ്രസംഗം തുടങ്ങിയത് മലയാളത്തില്‍
April 15, 2024