സഞ്ജുവിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 61 റണ്‍സിന്റെ കൂറ്റൻ ജയമാണ് ഇന്ത്യയ്ക്ക് ആദ്യ ട്വന്റി-20യില്‍ സ്വന്തമാക്കിയത്.
സഞ്ജു സാംസണ് ഒറ്റയ്ക്ക് നയിച്ച മത്സരത്തില്‍ താരത്തിന്റെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 203 റണ്‍സ് പടുത്തുയർത്തി. ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും മൂന്നുവിക്കറ്റ് വീതംനേടി.
ഡർബനില്‍ അക്ഷരാർത്ഥത്തില്‍ സഞ്ജു താണ്ഡവമാണ് കാണാനായത്. വെറും 47 പന്തില്‍ 10 സിക്സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്ബടിയോട് കൂടിയാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. 50 പന്തില്‍ 107 റണ്‍സാണ്, താരത്തിന്റെ സമ്ബാദ്യം. ഇതോടെ തുടർച്ചയായി രണ്ട് ടി20കളികളില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന് റോക്കോർഡും സഞ്ജുവിന്റെ പേരിലായി.
33 റണ്‍സെടുത്ത തിലക് വര്‍മയും ക്യാപ്റ്റന്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് പിന്നെ ഇന്ത്യൻ ബാറ്റിങ് നിരയിലെ മികച്ച സ്കോറർമാർ. സൂര്യകുമാർ യാദവിനൊപ്പവും 66 റണ്‍സിന്റെയും തിലക് വർമയ്ക്കൊപ്പം 77 റണ്‍സിന്റെയും കൂട്ടുകെട്ട് സഞ്ജു തീർത്തു.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും മൂന്നുവിക്കറ്റ് വീതംനേടി. ആവേശ് ഖാൻ രണ്ടും അർഷദീപ് സിങ് ഒരു വിക്കറ്റും നേടി