മഹാരാഷ്ട്രയില്‍ വിമതര്‍ക്ക് അന്ത്യശാസനം നല്കി ശിവസേന; വൈകിട്ട് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണം
മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാരോടുള്ള നിലപാട് കടുപ്പിച്ച് ശിവസേനാ നേതൃത്വം. വിമതര്‍ക്ക് പാര്‍ട്ടി നേതൃത്വം അന്ത്യശാസനം നല്കി. വൈകിട്ട് 5 മണിക്കുള്ള എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പങ്കെടുത്തില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മഹാരാഷ്ട്രയിലെ അടിയൊഴുക്കുകള്ക്കിടെ മന്ത്രിസഭാ യോഗം ചേര്‍ന്നു. കോവിഡ് ബാധിതനായ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്. നിര്‍ണായക […]











