തിരുവനന്തപുരം: നെഹ്റു -ഗാന്ധി കുടുംബത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനുളള ഒരു ഉപകരണം മാത്രമാണ് കോണ്‍ഗ്രസ് പാർട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയെ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാൻ രാഹുല്‍ ഗാന്ധി തയാറാകണമെന്നും അദ്ദേഹം പരിഹസിച്ചു. എക്സിലൂടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ‘രാഹുല്‍ഗാന്ധി അവകാശപ്പെടുന്നത് വയനാട് അദ്ദേഹത്തിന്റെ കുടുംബമാണെന്നാണ്. […]












