കശ്മീര് പോസ്റ്റ് വിവാദമായതിന് പിന്നാലെ പരാമര്ശങ്ങള് പിന്വലിച്ച് കെ ടി ജലീല്. നിയമസഭയുടെ പ്രവാസി ക്ഷേമസമിതിയുടെ അംഗം എന്ന നിലയില് കാശ്മീര് സന്ദര്ശിച്ചപ്പോള് താനെഴുതിയ യാത്രാക്കുറിപ്പിലെ ചില പരാമര്ശങ്ങള് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത് ശ്രദ്ധയില്പ്പെട്ടു. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള് നാടിന്റെ നന്മയ്ക്കും ജനങ്ങള്ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്വലിക്കുന്നതായി അറിയിക്കുന്നുവെന്ന് ജലീല് കുറിച്ചു. […]