സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന നടത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ സംഘര്‍ഷം. വിവിധ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ അക്രമാസക്തമായി. പലയിടത്തും പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. കണ്ണൂരില്‍ പൊലീസിനു നേരേ ചെരുപ്പേറുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് ആര് വൈ എഫിന്റെ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. […]