രാജസ്ഥാനിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; കോൺഗ്രസ് എംഎൽഎമാരെ ഉദയ്പൂരിലെ റിസോർട്ടിലേയ്ക്ക് മാറ്റി
രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെ ഉദയ്പൂരിലെ റിസോർട്ടിലേയ്ക്ക് മാറ്റിയതായി റിപ്പോർട്ട്. ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ കുതിരക്കച്ചവടമുണ്ടാകുമെന്ന് ഭയന്നാണ് എംഎൽഎമാരെ മാറ്റിയിരിക്കുന്നത്. കോൺഗ്രസിൻ്റെ ചിന്തൻ ശിബിരത്തിൻ്റെ വേദിയായിരുന്ന ഉദയ്പൂരിലെ താജ് ആരവല്ലി ഹോട്ടലിലേയ്ക്കാണ് ഇവരെ മാറ്റിയത്. സീ ന്യൂസിൻ്റെ ചെയർമാൻ എമരിറ്റസും എസെൽ ഗ്രൂപ്പ് ഉടമയുമായ സുഭാഷ് ചന്ദ്ര രാജ്യസഭയിലേയ്ക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപ്പത്രിക സമർപ്പിച്ചിരുന്നു. […]