കെഎസ്ആർടിസി ഇലക്ട്രിക് സിറ്റി സർക്കുലർ ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് 14 ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. അരമണിക്കൂർ ഇടവിട്ടാകും ബസുകൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസിനും നാളെയാണ് തുടക്കമാവുക. ഇത്തരത്തിൽ രണ്ട് ബസുകളാകും സർവീസ് നടത്തുക. […]












