വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ ജീവനക്കാരിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍, ഓഫീസില്‍ പോലീസ് പരിശോധന
ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍. മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല ദൃശ്യമുണ്ടാക്കാന് പ്രേരിപ്പിച്ചുവെന്ന് മുന്‍ ജീവനക്കാരി നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയുന്ന നിയമം അനുസരിച്ചും പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. […]