കോഴിക്കോട് കാരപ്പറമ്പില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. റോഡിന്റെ ഒരു വശത്ത് കനത്ത സുരക്ഷ ഒരുക്കിയെങ്കിലും പൊലീസിന്റെ സാന്നിധ്യമില്ലാത്ത പ്രദേശത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കരിങ്കൊടി വീശിയത്. സംസ്ഥാനത്ത് ഇന്നും പലയിടങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാക്കിയിരുന്നു. കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ സുരക്ഷയൊരുക്കുന്നതിനായി 11 ഡിവൈഎസ്പിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ […]