മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ പിടികൂടി പൊലീസ്. കോട്ടയം കാവുകണ്ടം നീലൂര്‍ റോഡില്‍ കാരമുള്ളില്‍ വീട്ടില്‍ ലിജു (53) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയില്‍ നിര്‍മ്മാണത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് ലിജു. ജൂണ്‍ 26 മുതലായി പല പ്രാവശ്യം ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആലുവ ബൈപ്പാസിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ […]