ദുഃഖാചരണമുണ്ടെങ്കിലും പുലികളിക്ക് മാറ്റമില്ല; തൃശൂരില്‍ നാളെ പുലികളിറങ്ങും
ഞായറാഴ്ച തൃശൂരില്‍ നടക്കാനിരുന്ന പുലികളിക്ക് മാറ്റമില്ല. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പുലികളിയില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ പുലികളിയില്‍ മാറ്റമില്ലെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയായിരിക്കും പുലികളി സംഘടിപ്പിക്കുക. മന്ത്രിമാരും ജനപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് ഒഴിവാക്കും. ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ പുലികളി മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്ന് ജില്ലാ […]