ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല, പ്രഥമ പരിഗണന പൊതുഗതാഗത സേവനത്തിനാണെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ്. വരുമാനം ഉണ്ടായാല്‍ മാത്രമേ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കാന് കഴിയൂ എന്ന് മാനേജ്മെന്റ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യം ഉന്നയിച്ച് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം. അടിക്കടിയുണ്ടാകുന്ന സമരങ്ങള്‍ ദോഷകരമാണ്. […]