അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കൽ കൂടി രാജ്യത്തിൻറെ അഭിമാനമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യസ്വർണം നേടിയ ഭാരദ്വേഹക മീരാബായ് ചനുവിന് അഭിനന്ദനവുമായി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ചനുവിനെ അഭിനന്ദനമറിയിച്ചത്. അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കൽ കൂടി രാജ്യത്തിൻറെ അഭിമാനമായെന്നും ഗെയിംസ് റെക്കോർഡോടെ ചനു സ്വർണം നേടിയതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. […]












